Thursday, November 4, 2010

മധ്യേയിങ്ങനെ - കവിത

ടിവിയില്‍ കാണുന്നു
അജ്ഞാത വനങ്ങള്‍,
പക്ഷികള്‍, മൃഗങ്ങള്‍...
ട്യൂഷന്‍ കഴിഞ്ഞ് വരാറായോ
കുട്ടികളെന്നുത്കണ്ഠ.
പത്രത്തില്‍ ദൂരദേശത്തെ
വിചിത്രമാം കൊലപാതകങ്ങള്‍...
ബസ്സുപോകുന്നതിനുമുമ്പേ
വായിച്ചുതീര്‍ക്കാനുള്ള തിരക്ക്
ഓഫീസിലെ ഒഴിഞ്ഞ കസേരയില്‍
പുതിയൊരാള്‍.
പരിചയപ്പെടലിന്റെ
ആവര്‍ത്തനത്തിനിടയില്‍
പലചരക്കുവാങ്ങി വീടെത്താനുള്ള തിടുക്കം.
ഇതിനിടയിലെപ്പോഴാണ്
കൗതുകം പടിയിറങ്ങിപ്പോയത്?
ഞെട്ടലും ഇറങ്ങിപ്പോയോ?
സൗഹൃദത്തിന്റെ മധുരവും
അക്കൂടെയാവാം പോയത്.
ക്ലോക്കിലിപ്പോള്‍ സൂചി
മദ്ധ്യ വയസ്സിനു നേരെ!

2 comments:

  1. കൊള്ളാം ടീച്ചര്‍, നല്ല കവിത. ഈ കവിത വായിച്ചപ്പോള്‍ ഉദ്യോഗസ്ഥയായ എന്‍റെ ഭാര്യയെ എനിക്കോ൪മ്മവന്നു.അല്പം സങ്കടവും വന്നു.അവരുടെ പ്രയാസങ്ങള്‍ പങ്കുവച്ചുവോ എന്ന ഒരു തൌബയും മനസ്സില്‍ നടന്നു.അതറിയുമോ ഇതറിയുമോ എന്നു ഞാന്‍ അഹങ്കാരത്തോടെ അവരോട് ചോദിക്കുമ്പോള്‍ ആ പാവം സ്ത്രീ പറയുമായിരുന്നു, 24 മണിക്കൂറും പൊത്തകം വായിച്ചുകൊണ്ടിരിക്കലല്ല എന്‍റെ ജോലിയെന്നു.അവരുടെ തലയണയടിയില്‍ "നീ൪മാതളം" പലപ്പോഴും കാണാം. ഒരു ദിവസം ഞാന്‍ അതെടുത്ത് ദൂരെ വച്ചു.കോപത്തോടെ ആ സ്ത്രീ പറഞ്ഞു: നിങ്ങള്‍ക്കാവശ്യം ഒരു അടുക്കളപ്പണിക്കാരിയേയും ഒപ്പം മാസാമാസം ശമ്പളം കൊണ്ടുതരുന്ന ഒരു ജോലിക്കാരിയേയുമാണ്.അത് രണ്ടും നിങ്ങള്‍ക്ക് കിട്ടി.

    ഈ കവിത വായിച്ചപ്പോള്‍ ഓ൪മ്മകള്‍ ഒരു പാട് തിരതല്ലി.
    എന്‍റെ ഭാര്യ പറയുമായിരുന്ന ഒരു വരി എഴുതുന്നു:നാഴികമണി അതിന്‍റെ ഒടുക്കത്തെ അക്കം തിരയുന്നു. ഇനി എന്ത് സന്തോഷം.എന്തു ജീവിതം. എങ്ങിനെയെങ്കിലും മോളെ കെട്ടിക്കണം. ചെറുക്കന്‍ എന്തെങ്കിലുമൊന്നാകണം.അത്ര തന്നെ.

    ടീച്ചര്‍, സന്തോഷം.നിര്‍ത്തരുത്. എന്തെങ്കിലും കുറിക്കണേ, വല്ലപ്പോഴുമെങ്കിലും.
    azeezks@gmail.com

    ReplyDelete
  2. haay azeeska,
    ente blogine jan thanne marannirikayayirunnu.ithu nannayi set cheyyan ariyilla.......enthayalum peruth santhosham.vidya rangathil jan azeeskaye pinthudarunnundu.

    ramla.

    ReplyDelete