Thursday, September 27, 2012

വലകള്‍

വലകള്‍
ഓരോ ഇഴയും
സൂക്ഷ്മമായി നെയ്ത്
ഇരയെക്കാത്ത് പതിയിരിക്കയാണത്...
കുട്ടിയുടെ മൃദുവായ കൈകള്‍
മൗസിലമര്‍ന്നു.
കാണാത്ത ലോകങ്ങള്‍..........
കേള്‍ക്കാത്ത ശബ്ദങ്ങള്‍..............
വലയിലൂടെ തെന്നി നീങ്ങാന്‍
എന്തുരസം...
ആലീസ് ഇന്‍ വണ്ടര്‍ലാന്റ്...
വലകള്‍ പെട്ടെന്ന് മുറുകി
ഇരപിടിയന്‍ ചാടിവീണു!
ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ
നമ്മുടെ കുട്ടി.................


4 comments:

  1. Reminds me of the movie Chemmeen

    ReplyDelete
  2. നല്ല കവിതയാണ്.മുമ്പ് വായിച്ചിട്ടുണ്ട്.അന്ന് എഴുതിയ ഒരു കമന്‍റ് ചേ൪ക്കുന്നു:
    "നല്ല കവിത.ചതിക്കുഴികളെക്കുറിച്ചുള്ള മുന്ന‌റിയിപ്പ്.ചിത്രവും നല്ലത്.പക്ഷെ,ഇനി രക്ഷയില്ലെന്നു തോന്നുന്നു.ഇവിടെ എല്ലാവരും ഇതിനകത്താണ്.real friends എന്നൊന്നില്ല. ചങ്ങാതിമാരും കളിപ്പറമ്പുമെല്ലാം ഇതിനകത്ത്.ഇവിടെ കഫെയില്‍ ചെന്നാല്‍ കാണാം: രണ്ടു വയസ്സുള്ള കുട്ടികള്‍ വീഡിയൊ ഗെയിം കളിക്കുന്നു. എല്ലാം വെടിവെച്ചുകൊല്ലുന്നത്.കൂട്ടുകാരില്ലാത്തതുകൊണ്ട് ആണുങ്ങള്‍ നെറ്റില്‍ ചീട്ടുകളിച്ചുകൊണ്ടിരിക്കും.മദാമ്മക്കുട്ടികള്‍ക്കിഷ്ടം ഹൊറര്‍ വീഡിയോ ആണ്.അസ്സല്‍ ചെകുത്താന്‍ പടങ്ങള്‍.ആണ്‍കുട്ടികള്‍ക്കിഷ്ടം വീട്ടിലെ രഹസ്യമുറികളിലെ ആനന്ദങ്ങളും.മൊബൈലിലൂടെ അയക്കുന്ന ചിത്രങ്ങള്‍ ദൈവങ്ങളുടേതല്ല.ദൈവത്തിനുമിനി രക്ഷിക്കുവാന്‍ കഴിയുമെന്നു തോന്നുന്നില്ല."



    കുറുകഥകള്‍ വായിച്ചു.നല്ല സറ്റയ൪.സ്വന്തം സമുദായത്തിലെ കാപട്യങ്ങള്‍ തുറന്നുകാണിക്കുക എന്നത് നല്ലൊരു ദീനീ പ്രവ൪ത്തനമാണ്.റംലയുടെ എഴുത്തിലൂടെ അത് സാദ്ധ്യമാകുന്നു.നല്ല രസകരമായ കഥകള്‍.ഇനിയും എഴുതുക.ആശംസകള്‍.ചെച്നിയായിലേയും മ്യാന്‍ മറിലേയും കാര്യങ്ങള്‍ പറയുവാന്‍ നൂറുനൂറു പേരുണ്ട്;സ്വന്തം ഉമ്മറത്തെ വിഴുപ്പ്, ജീ൪ണ്ണതയെക്കുറിച്ച് എഴുതുവാന്‍ ആരുമില്ല.നാടുമുഴുവന്‍ നടന്ന് പെണ്ണുകണ്ട് വമ്പന്‍ തുകയ്ക്ക് കച്ചവടം ഉറപ്പിച്ച് ഒടുവില്‍ രണ്ട് മിസ്ക്കാല്‍ സ്വ൪ണ്ണം മഹറ് നല്‍കി താങ്കളുടെ മകളെ ഹലാലായ ഭാര്യയായി സ്വീകരിച്ചിരിക്കുന്നുവെന്ന് സദസ്സില്‍ പറയുന്ന ഉളുപ്പില്ലായ്മ,പ൪ദ്ദയിട്ട് മൂടി പെണ്ണിനെ സദസ്സില്‍ അവതരിപ്പിച്ച് താന്‍ നല്ല "ദീനിയാണെന്ന്" പരസ്യപ്പെടുത്തുന്ന മനോരോഗം...അങ്ങിനെ എത്രയെത്ര കാര്യങ്ങള്‍.നല്ല ആശംസകള്‍.

    ReplyDelete