Saturday, September 15, 2012
Tuesday, September 4, 2012
മാര്‍ക്കറ്റിംഗ്
-->
മാര്‍ക്കറ്റിംഗ്
വീടിനുള്ളില്‍ അടുക്കളയില്‍
പറമ്പില്‍ പണിയിടങ്ങളില്‍
തേഞ്ഞു തീരുന്നവര്‍..........
സാധാരണക്കാര്‍..............
എന്തിനു കൊള്ളാം!
ഞാനൊരു കവി,കലാകാരന്‍,
സാമൂഹിക പ്രവര്‍ത്തകന്‍
മേമ്പൊടിക്കു ചില ആദര്‍ശങ്ങള്‍....
ഈയടുത്ത് ഒരവാര്‍ഡും
തരപ്പെടുത്തി.............
നല്ല മാര്‍ക്കറ്റിംഗ്!
റംല നസീര്‍,മതിലകം.
ബീഗം മറിയം റഷീദയും ജനമൈത്രി പോലീസും
-->
ബീഗം മറിയം റഷീദയും ജനമൈത്രി പോലീസും
ഒരു
കോണ്‍സ്റ്റബിള്‍ വന്ന് അവരെ
എസ്.ഐ.യുടെ
ക്യാബിനിലേക്കു നയിച്ചു.
അവിടെ
ബെഞ്ചില്‍ എതിര്‍ കക്ഷികള്‍
- ഭര്‍ത്താവിന്റെ
അനിയനും കുടുംബവും
ഇരിക്കുന്നുണ്ടായിരുന്നു.
ബീഗം
മറിയം റഷീദക്കു കരച്ചില്‍
വന്നു.
അവള്‍
കൈലേസു കൊണ്ട് കണ്ണുനീരൊപ്പി.
പോലീസ്
ഓഫീസര്‍ ഒരു പോസ്റ്റര്‍
എടുത്ത് അവരുടെ നേരെ നീട്ടി.
"ഇതു
നിങ്ങള്‍ വരച്ചതാണോ?”
"അതേ
സര്‍ ഞാന്‍ വരച്ചതാണ്.”
"കാരണം?”
"ഞാനൊരു
കലാകാരിയാണു സര്‍.
നന്നായിട്ടില്ലേ
സര്‍ ഇത്?”
അതൊരു
മൂത്രമൊഴിക്കുന്ന പുരുഷന്റെ
നഗ്നചിത്രമായിരുന്നു.............
പുരുഷന്റെ
അഴകളവുകള്‍ കൃത്യമായിപ്പതിഞ്ഞ
ചിത്രം.
ഛേ!
മൂത്രം
തളം കെട്ടി കിടക്കുന്നു.
.....................................
.....................................
ഓഫീസര്‍ക്കു
നാണം വന്നു............
ബീഗം
മറിയം റഷീദ തന്റെ സെല്‍ഫോണ്‍
ഒരു കയ്യില്‍ പിടിച്ച്
ഓഫീസര്‍ക്കു
നേരെ കയ്യുയര്‍ത്തി പറഞ്ഞു
തുടങ്ങി.
"ഒരു
കലാകാരിയുടെ ആയുധം പേനയാണല്ലോ
സര്‍....
ഈ
ഇരിക്കുന്ന ആള്‍ എന്റെ വീടിന്റെ
ചവിട്ടു പടിയില്‍ നട്ടുച്ചക്കു
വന്നിരുന്ന് മൂത്രമൊഴിക്കുന്നു
സര്‍.........പുരുഷന്റെ
മൂത്രത്തിന്റെ ചൂര് ഇനിക്കറിയാം
സര്‍.........”
"വല്ല
കുട്ടികളാരെങ്കിലും................?”
"അല്ല
സാറേ.
ഞാന്‍
ഉച്ചമയക്കത്തിലായിരിക്കുമ്പോള്‍
എനിക്കെന്റെ ഭര്‍ത്താവിന്റെ
മൂത്രച്ചൂരു വരുന്നു.............ഭര്‍ത്താവ്
ഗള്‍ഫിലാണല്ലോ..............അങ്ങേരുടെ
അതേ
ചൂര്!
അതീ
അനിയന്റേതു തന്നെ.”
ഓഫീസര്‍
ഒരു നിമിഷം ആലോചിച്ചു.
പിന്നെ
പറഞ്ഞു.
"ഭര്‍ത്താവ്
നാട്ടില്‍ വന്നിട്ട് രണ്ടു
വര്‍ഷമായി എന്നല്ലേ
പറഞ്ഞത്?അത്രയൊന്നും
ദീര്‍ഘിപ്പിക്കരുത്.
ഏറിയാല്‍
ഒരു വര്‍ഷം.
അതിനിടയില്‍
വന്നു പോകാന്‍ പറയണം കെട്ടോ
മറിയം റഷീദ.
ഒക്കെ
ശരിയായിക്കൊള്ളും.”
അയാള്‍
ഒരു സൈക്കോളജിസ്റ്റിനെപ്പോലെ
പുഞ്ചിരിച്ചു.
പിന്നെ
വാദിയുടെ നേര്‍ക്കു തിരിഞ്ഞു.
"നിങ്ങളൊരു അധ്യാപകനാണല്ലോ? സ്കൂളില്‍ വികൃതിക്കുട്ടികള്‍ ഉണ്ടാവാതിരിക്കില്ലല്ലോ......വടിയാണെങ്കില്‍ നിരോധിച്ചിരിക്കയല്ലേ? ഞങ്ങള്‍ ജനമൈത്രി പോലീസിന്റെ അവസ്ഥയും ഇതു തന്നെ.എല്ലാം മറന്നു കളഞ്ഞേക്കൂ." ഇന്‍സ്പെക്ടര്‍ അയാളുടെ പുറത്തു തട്ടി.
"നിങ്ങളൊരു അധ്യാപകനാണല്ലോ? സ്കൂളില്‍ വികൃതിക്കുട്ടികള്‍ ഉണ്ടാവാതിരിക്കില്ലല്ലോ......വടിയാണെങ്കില്‍ നിരോധിച്ചിരിക്കയല്ലേ? ഞങ്ങള്‍ ജനമൈത്രി പോലീസിന്റെ അവസ്ഥയും ഇതു തന്നെ.എല്ലാം മറന്നു കളഞ്ഞേക്കൂ." ഇന്‍സ്പെക്ടര്‍ അയാളുടെ പുറത്തു തട്ടി.
"പിന്നെ
- നഗ്നചിത്രം
പുരുഷന്റേതായതിനാല്‍
നടപടിയെടുക്കാന്‍ വകുപ്പില്ല!
പോരാത്തതിനു
പ്രതി ഒരു സ്ത്രീയും..............”
ജനമൈത്രീസ്റ്റേഷനിലെ
ഇന്‍സ്പെക്ടര്‍ പറഞ്ഞു
നിറുത്തി.
റംല
നസീര്‍,
മതിലകം.
ഫെമിന
-->
ഞാനൊരു
ഫെമിനിസ്റ്റ്.........
ഒന്നും
പൊറുക്കാത്തവള്‍
മറക്കാത്തവള്‍.........
വറ്റാത്ത
പകയുടെ വിഷത്താല്‍
എരിയുന്നവള്‍...........
എന്ത്
സ്റ്റേഷനില്‍
പരാതി
കൊടുക്കുമെന്നോ?
നീതി
വേണമെന്നോ?
നോക്കൂ........കവികളെല്ലാം
പാടുന്നത്
എന്നെ പറ്റിയാണ്!
സുഗതകുമാരിയുടെ
പാട്ടുകള്‍...
'ലേഡീസ്
ഫസ്റ്റ്'
ഇതൊന്നും
കേട്ടിട്ടില്ലേ?
ഞാനൊരു
പാവം പെണ്ണ്
പീഡിത,ഫെമിനിസ്റ്റ്.
നീയെന്റെ
വര്‍ഗ്ഗ ശത്രു.
റംല
നസീര്‍,
മതിലകം.
Sunday, September 2, 2012
ചതുരംഗം
ജയിച്ചല്ലോ എന്റെ തന്ത്രം
ഫലിച്ചല്ലോ എന്റെ മന്ത്രം
ഇരുട്ടത്തു കുത്തും ഞാന്‍
വെളിച്ചത്തില്‍ തടവീടാം
അകത്തെന്തോ ചീയുമ്പോള്‍
പുറത്തെല്ലാം തിളക്കീടാം
പകയുള്ളോര്‍ക്കു നേരെ
തൊടുക്കുവാന്‍ വിഷമുണ്ടേ
ഒളിച്ചാണെന്‍ കളിയെല്ലാം
പിടികൂടാന്‍ കഴിയില്ലാ!
ലഭിക്കട്ടെന്‍ പട്ടമെല്ലാം
കളിയില്‍ ഞാന്‍ ജയിച്ചല്ലോ!
റംല നസീര്‍,മതിലകം.
ഫലിച്ചല്ലോ എന്റെ മന്ത്രം
ഇരുട്ടത്തു കുത്തും ഞാന്‍
വെളിച്ചത്തില്‍ തടവീടാം
അകത്തെന്തോ ചീയുമ്പോള്‍
പുറത്തെല്ലാം തിളക്കീടാം
പകയുള്ളോര്‍ക്കു നേരെ
തൊടുക്കുവാന്‍ വിഷമുണ്ടേ
ഒളിച്ചാണെന്‍ കളിയെല്ലാം
പിടികൂടാന്‍ കഴിയില്ലാ!
ലഭിക്കട്ടെന്‍ പട്ടമെല്ലാം
കളിയില്‍ ഞാന്‍ ജയിച്ചല്ലോ!
റംല നസീര്‍,മതിലകം.
Monday, August 27, 2012
സുനില്‍ പി. മതിലകം: ഒരെഴുത്തുകാരന്റെ വീട്സുനില്‍ പി. മതിലകംവായനാനുഭ...
സുനില്‍ പി. മതിലകം:
ഒരെഴുത്തുകാരന്റെ വീട്
സുനില്‍ പി. മതിലകം
വായനാനുഭ...: ഒരെഴുത്തുകാരന്റെ വീട് സുനില്‍ പി. മതിലകം വായനാനുഭവം പോലെ സുഖകരമായിരിക്കണമെന്നില്ല, എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചകള്‍. ചിലത് സ്മരണീയമാകു...
ഒരെഴുത്തുകാരന്റെ വീട്
സുനില്‍ പി. മതിലകം
വായനാനുഭ...: ഒരെഴുത്തുകാരന്റെ വീട് സുനില്‍ പി. മതിലകം വായനാനുഭവം പോലെ സുഖകരമായിരിക്കണമെന്നില്ല, എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചകള്‍. ചിലത് സ്മരണീയമാകു...
Sunday, December 11, 2011
CLUB-SOPANASANGEETHAM
Arts of kallariparambil innale sree Jeralathu Hari Govindan te sopana sangeethavum edakayum samsaravum undayirunnu.His music&his words realy touching.kala samoohika nanmakayi upayokikunna yadartha kalakarananu jeralathu ramappothuvalinte ee makan...
Subscribe to:
Posts (Atom)